സാന്ത്വനം എന്ന വന്മരം വീണു!! ദേവിയും ബാലനും ഒപിപ്പിച്ച രഹസ്യം കണ്ടെത്തി ശിവൻ; സാന്ത്വനം വീട് ഇടറി നിൽക്കുമ്പോൾ കണ്ണൻ ആ മഹാസത്യം പറയുന്നു!! | Santhwanam Today Episode 23 Jan 2024

Santhwanam Today Episode 23 Jan 2024 : ഏഷ്യാനെറ്റ് പ്രേക്ഷകരുടെ ഇഷ്ട പരമ്പരയായ സാന്ത്വനം അവസാന എപ്പിസോഡിലേക്ക് കടക്കുമ്പോൾ വ്യത്യസ്തമായ കഥാമുഹൂർത്തങ്ങളുമായാണ് മുന്നോട്ടു പോകുന്നത്. ഇന്നലെ എപ്പിസോഡ് അവസാനിക്കുമ്പോൾ ബാലനും ദേവിയും കത്തെഴുതി വച്ച് പോയതറിഞ്ഞ് ശിവനും അഞ്ജുവും തിരക്കുന്നതായിരുന്നു. ഫോൺ പോലുമെടുക്കാതെയായിരുന്നു പോയത്. പൂജാമുറിയിൽ പോയി അഞ്ജു പൊട്ടിക്കരഞ്ഞ് പ്രാർത്ഥിക്കുകയായിരുന്നു. അപ്പോഴാണ് അപ്പു വരുന്നത്.

അപ്പുവിന് അവർ എഴുതി വച്ച് പോയ കത്ത് കാണിച്ചു കൊടുക്കുകയായിരുന്നു. ഹരിയും വിവരമറിഞ്ഞപ്പോൾ ആകെ ഞെട്ടിപ്പോയി. കണ്ണൻ വന്നപ്പോൾ കത്ത് കാണിക്കുകയും, അപ്പു കണ്ണനെ വഴക്കു പറയുകയുമായിരുന്നു. നീ വന്നതോടെ ഈ കുടുംബം മുഴുവൻ നശിച്ചെന്ന് പറയുകയായിരുന്നു അപ്പു. ആരും പരസ്പരം വഴക്കുകൂടാതെ അവർ എവിടെപ്പോയെന്ന് അന്വേഷിക്കാൻ പറയുന്നു. പിന്നീട് ശിവനും ഹരിയും പലരെയും ഫോൺ വിളിക്കുകയായിരുന്നു. പിന്നീട് ശിവനും ഹരിയും രണ്ടു ഭാഗത്തായി അന്വേഷിക്കാൻ പോവുകയായിരുന്നു. അപ്പുവും അഞ്ജുവും പിന്നീട് കണ്ണനോട് പലതും പറയുകയായിരുന്നു.

എന്നാൽ കണ്ണൻ പറയുന്നത്, ഞാൻ പല തവണ സത്യം പറയണമെന്ന ആഗ്രഹിച്ചിരുന്നുവെങ്കിലും, പിന്നീട് പറയാമെന്ന് കരുതിയാണ് മാറ്റി വച്ചതെന്ന് പറയുകയാണ്. അപ്പോഴാണ് ദേവൂട്ടി വരുന്നത്. എല്ലാവരും എന്തിനാണ് കരയുന്നതെന്ന് ചോദിക്കുകയാണ് ദേവൂട്ടി. ഒന്നും പറയാതെ ദേവൂട്ടിയെ ഒരുക്കാനായി അഞ്ജു കൂട്ടിപ്പോവുകയായിരുന്നു. പിന്നീട് കാണുന്നത് ശിവനും ഹരിയും പല സ്ഥലങ്ങളിലും അന്വേഷിക്കുന്നതാണ്.

പിന്നീട് ശിവൻ അമ്പലത്തിൽ പോയി പ്രാർത്ഥിക്കുമ്പോഴാണ് ബാലനും, ദേവിയും അമ്പലത്തിൽ വന്നിരുന്നെന്നും, ഒരു വർഷത്തേക്ക് എല്ലാവരുടെ പേരിലും പൂജ പറഞ്ഞിട്ടുണ്ടെന്നും, ഒരു തീർത്ഥയാത്രയ്ക്ക് പോവുകയാണെന്ന് പറഞ്ഞെന്നും, എവിടെയാണ് പോയതെന്നും അമ്പലത്തിൽ നിന്നും ശിവനോട് പറയുന്നത്. പിന്നീട് ശിവനും ഹരിയും ശങ്കരമാമനെ വിവരമറിയിക്കുകയായിരുന്നു. മൂന്നു പേരും പലതും പറയുന്നതോടെ ഇന്നത്തെ പ്രൊമോ അവസാനിക്കുകയാണ്.