സുഖപ്രസവം കഴിഞ്ഞു ഇനി പ്രസവരക്ഷ.!! കുഞ്ഞിനേം കൊണ്ട് വിദ്യ ഉണ്ണി വീട്ടിലേക്ക്; പ്രിയതമന്റെ സർപ്രൈസിൽ കണ്ണ് നിറഞ്ഞ് പ്രിയതാരം.Divya Unni Sister Vidhya Unni Come Back To Home After Delivery

Divya Unni Sister Vidhya Unni Come Back To Home After Delivery : ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും അഭിനയിച്ച സിനിമകളിൽ എല്ലാം മികച്ച പെർഫോമൻസ് കാഴ്ച്ച വെക്കുകയും മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിക്കുകയും ചെയ്ത താരമാണ് വിദ്യ ഉണ്ണി.

മലയാള സിനിമ ലോകം ഒരു കാലഘട്ടം അടക്കി ഭരിച്ച നടിയാണ് ദിവ്യ ഉണ്ണി. ദിവ്യയുടെ ഒരേ ഒരു സഹോദരിയാണ് വിദ്യ ഉണ്ണി. സിനിമയിൽ നിന്ന് ബ്രേക്ക്‌ എടുത്തു എങ്കിലും താൻ ഏറെ സ്നേഹിക്കുന്ന നൃത്തത്തെ ചേർത്ത് പിടിക്കുന്ന ദിവ്യ ഉണ്ണി ഇപ്പോഴും സ്റ്റേജുകളിൽ നൃത്തകലയുടെ രാജകുമാരിയായി തുടരുകയാണ്. ചേച്ചിയോടൊപ്പം കൂട്ടിനു വിദ്യയും ഉണ്ട്.നൃത്തം ജീവിത ചര്യയായി കാണുന്ന ചേച്ചിയുടെ പാതയിൽ തന്നെയാണ്.

അനിയത്തിയുടെയും സഞ്ചാരം.ദിവ്യ ഉണ്ണിക്കൊപ്പം സ്റ്റേജ് ഷോകളിൽ ഡാൻസ് പെർഫോമൻസുമായി വിദ്യയും എത്താറുണ്ട്.കുഞ്ചാക്കോ ബോബൻ നായകനായ ഡോക്ടർ ലവ് ആണ് വിദ്യയുടെ ആദ്യത്തെ ചിത്രം. ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പുതുമുഖ നടിക്കുള്ള അവാർഡ് സ്വന്തമാക്കിയ താരം പിന്നീട് ഒരു ചിത്രത്തിൽ കൂടി അഭിനയിച്ചു.

3G തേഡ് ജനറേഷൻ ആണ് താരത്തിന്റെ രണ്ടാമത്തെ ചിത്രം. പിന്നീട് സിനിമയിൽ സജീവമായില്ലെങ്കിലും ടീവി പ്രോഗ്രാമുകളിൽ അവതാരകയായും റിയാലിറ്റി ഷോകളിൽ ജഡ്ജ് ആയുമെല്ലാം താരം തിളങ്ങി. സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയ വിദ്യ ജോലിയുടെ ഭാഗമായി ഹോങ്കോങ്ങിലാണ് താമസം.

ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരൻ ആണ് വിദ്യയെ വിവാഹം കഴിച്ചിരിക്കുന്നത്. ഇപോഴിതാ തങ്ങൾക്ക് കുഞ്ഞു ജനിച്ചതിന്റെ സന്തോഷത്തിൽ ഇരിക്കുകയാണ് വിദ്യയുടെ കുടുംബം ഇപ്പോൾ.പെൺകുഞ്ഞാണ് ഇരുവർക്കും ജനിച്ചത്. കുഞ്ഞു ജനിക്കുന്നതിനു മുൻപ് നിറവയറുമായി വിദ്യ നൃത്തം ചെയ്ത വീഡിയോ ഇപ്പോൾ വൈറൽ ആണ്.ഇപോഴിതാ കുഞ്ഞു ജനിച്ച ശേഷം ആദ്യമായി വീട്ടിലേക്ക് തിരിച്ചു ചെന്ന വിദ്യക്കും കുഞ്ഞിനും ഒരു വലിയ വെൽക്കം പാർട്ടി തന്നെയാണ് വീട്ടുകാർ ഒരുക്കിയത്.വിദ്യ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. വീട്ടിലുള്ള ഓരോരുത്തർക്കും നന്ദി പറഞ്ഞു കൊണ്ടാണ് വിദ്യ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.