ഗോപികയുടെ വീട്ടിലേക്ക് വലതു കാൽ വെച്ച് കയറി ജി പി!! ജിപിക്കും ഗോപികയ്ക്കും മധുരം നൽകി ബീനാമ്മ; ജിപി ഗോപിക ഭാര്യ വീട്ടിലെ ആദ്യ വിരുന്നൂണ് വീഡിയോ കാണാം.!! | GP And Gopika At Wife House First Time After Wedding

GP And Gopika At Wife House First Time After Wedding: സാന്ത്വനം എന്ന പ്രേക്ഷക പ്രിയ പരമ്പരയിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയ താരമാണ് ഗോപിക അനിൽ. ഏഷ്യാനെറ്റ് ആണ് ഈ പരമ്പര സംപ്രേക്ഷണം ചെയ്തിരുന്നത്. അതേസമയം നിരവധി ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ പ്രേക്ഷകരുടെ മനസ്സിലേക്ക് കയറിക്കൂടിയ വ്യക്തിയാണ് ഗോവിന്ദ് പത്മസൂര്യ. ഇവർ തമ്മിലുള്ള വിവാഹ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

28 ജനുവരി 2024 ലാണ് ഇരുവരും വിവാഹിതരായത്. വളരെ ആർഭാട പൂർവ്വമായ വിവാഹമായിരുന്നു ഇവരുടെത്. വിവാഹം തീരുമാനിച്ചത് മുതൽ, വിവാഹ പർച്ചേസ്, നിശ്ചയം, ബ്രൈഡ് ടു ബി, അയിനൂണ്, ഹൽദി തുടങ്ങി എല്ലാ ആഘോഷ പരിപാടികളും ഇരുവരും സോഷ്യൽ മീഡിയയിലൂടെ ആരാധകർക്കായി പങ്കുവെച്ചിരുന്നു. ഇരുവരും വിവാഹത്തിനും മറ്റു ചടങ്ങുകൾക്കും ധരിച്ച വസ്ത്രങ്ങൾ മുതൽ ആഭരണങ്ങളും മേക്കപ്പും വരെ പ്രേക്ഷക ശ്രദ്ധ നേടി. ഇരുവർക്കും ആശംസകൾ നേർന്ന് നിരവധി ആരാധകരും താരങ്ങളുമാണ് രംഗത്തെത്തിയത്.

സാന്ത്വനം പരമ്പരയിലെ എല്ലാവരും വിവാഹത്തിനും മറ്റു ചടങ്ങുകൾക്കും സജീവ സാന്നിധ്യമായിരുന്നു. ഇരുവരുടെയും ഒരു പ്രണയ വിവാഹം എന്ന പൂർണമായും പറയാൻ സാധിക്കില്ല, തങ്ങളുടെ വീട്ടുകാർ ആലോചിച്ചു എടുത്ത തീരുമാനമായിരുന്നു വിവാഹം എന്നാണ് ഇരുവരും ഇതിനെക്കുറിച്ച് പറഞ്ഞത്. ഒരു നടി മാത്രമല്ല ഡോക്ടർ കൂടിയാണ് ഗോപിക. ജിപിയുടെയും ഗോപികയുടെയും വിവാഹം ആരാധകരിൽ വലിയൊരു ഞെട്ടലായിരുന്നു. ആരും തന്നെ ഇത്തരമൊരു കാര്യം സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. സാന്ത്വനം പരമ്പര നിലവിൽ അവസാനിച്ചിരിക്കുകയാണ്. ഇനി എന്താണ് അഞ്ജലിയുടെ അടുത്ത പരിപാടി എന്നറിയാനും ആരാധകർക്ക് കടുത്ത ആകാംക്ഷയുണ്ട്.

അതേസമയം ജിപിയുടെയും ഗോപികയുടെയും പുതിയ വിവാഹ വിശേഷങ്ങളും പ്രേക്ഷകരിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ വിവാഹശേഷം ഗോപിക ജിപിയുടെ വീട്ടിലേക്ക് വലതുകാൽ വച്ചു കയറുന്ന ദൃശ്യങ്ങളാണ് വൈറലാകുന്നത്. പച്ചനിറത്തിലുള്ള സാരിയാണ് ഗോപിക അണിഞ്ഞിരിക്കുന്നത്. എല്ലാവരും ചേർന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും, ആരതി ഉഴിഞ്ഞ് അകത്തുകയറ്റുന്നതും എല്ലാം വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ ദൃശ്യങ്ങളും വളരെ വേഗത്തിലാണ് ഷെയർ ചെയ്യപ്പെടുന്നത്.