മലയാളികളുടെ പ്രിയപ്പെട്ട പരിപ്പുവട ഉണ്ടാക്കുന്നതിന്റെ സിമ്പിൾ റെസിപ്പി നോക്കിയാലോ!!

easy parippu vada recipe: കട്ടൻ ചായയും പരിപ്പുവടയും എന്നുള്ള ഈ ഒരു കോമ്പിനേഷൻ എന്നും മലയാളികളുടെ വിഗാരം തന്നെയാണ്. പരിപ്പുവട ചായക്കടകളിൽ കിട്ടുന്ന അതെ രുചിയിൽ നമുക്ക് വീട്ടിൽ ഉണ്ടാകാൻ സാധിക്കും. അതിനായി എന്തൊക്കെയാണ് ആവശ്യം എന്ന് നോക്കാം.

ചേരുവകൾ

  • കടല പരിപ്പ് – 500 ഗ്രാം
  • ചെറിയുള്ളി – 15 എണ്ണം
  • ഇഞ്ചി – ചെറിയ കഷ്ണം
  • പച്ച മുളക് – 4 എണ്ണം
  • വേപ്പില
  • വറ്റൽ മുളക് – 2 എണ്ണം
  • ഉപ്പ് – ആവശ്യത്തിന്
  • ഓയിൽ

കടല പരിപ്പ് നന്നായി കഴുകി വൃത്തിയാക്കിയ ശേഷം നാലു മണിക്കൂർ വെള്ളത്തിൽ കുതിർത്തു വെക്കുക. നാലു മണിക്കൂറിന് ശേഷം വെള്ളം ഊറ്റി കളഞ്ഞ ശേഷം പരിപ്പിൽ നിന്ന് രണ്ട് ടീസ്പൂൺ മാറ്റി വെക്കുക. ഇനി ബാക്കിയുള്ള പരിപ്പ് വെള്ളം ഒട്ടുമില്ലാതെ മിക്സിയുടെ ജാറിലേക്ക് ഇട്ടു കൊടുത്തു ചെറുതായി ഒന്ന് അടിച്ച് എടുക്കുക.

പരിപ്പ് അരഞ്ഞു പോകാതെ സൂക്ഷിക്കുക. അരച്ച് എടുത്ത പരിപ്പ് ഒരു ബൗളിലേക്ക് മാറ്റി അതിലേക്ക് നേരത്തെ മാറ്റി വെച്ച പരിപ്പ് കൂടി ഇട്ടു കൊടുക്കുക. കൂടെ തന്നെ ചെറുതായി അരിഞ്ഞ ഇഞ്ചി, ചെറിയുള്ളി, പച്ചമുളക്, വേപ്പില, വറ്റൽ മുളക് ആവശ്യത്തിനു ഉപ്പ് എന്നിവ കൂടി ഇട്ട് നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. മാവ് അര മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കുക.

easy parippu vada recipe

ശേഷം മാവിൽ നിന്ന് കുറച്ച് എടുത്ത് കൈയുടെ ഉള്ളിൽ വെച്ച് കൈപ്പത്തി കൊണ്ട് തന്നെ ഒന്ന് പരത്തി മാറ്റി വെക്കുക. അടുപ്പിൽ ഒരു കടായി വച്ച് ചൂടാകുമ്പോൾ അതിലേക്ക് പൊരിക്കാൻ ആവശ്യമായ ഓയിൽ ഒഴിച് കൊടുക്കുക. ഇനി നമ്മൾ പരത്തി വച്ചിരിക്കുന്ന ഓരോ പരിപ്പുവട ഇട്ട് കൊടുത്ത് രണ്ട് സൈഡും നന്നായി ഗോൾഡൻ ബ്രൗൺ നിറമാകുന്ന വരെ പൊരിക്കുക.