കേക്ക് ഉണ്ടാക്കി ഇസ കുട്ടൻ.!! ചാക്കോച്ചൻ സൈഡ് ആക്കി പ്രിയേച്ചിയുടെ കിടിലൻ ഡാൻസും; ആടിപ്പാടി ക്രിസ്തുമസ് കളറാക്കി കുഞ്ചക്കോ ബോബനും കുടുംബവും.!! | Kunchacko Boban Christmas Celebration With Family

Kunchacko Boban Christmas Celebration With Family : തിരുപ്പിറവിയുടെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് സഹനത്തിന്റേയും സമാധാനത്തിന്റേയും സന്ദേശവുമായി എത്തിയ ദൈവപുത്രന്‍റെ ജന്മനാള്‍ ആഘോഷിക്കുകയാണ്. ഇത്തവണത്തെ ക്രിസ്തുമസ് കുടുംബത്തിനൊപ്പം ആഘോഷമാക്കി മാറ്റുകയാണ് മലയാളികളുടെ പ്രിയ താരം കുഞ്ചാക്കോ ബോബൻ. ഭാര്യ പ്രിയയ്ക്കും മകൻ ഇസഹാക്കിനും

ഒപ്പം ക്രിസ്മസ് ആഘോഷമാക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. “ഇത് ക്രിസ്മസിന്‍റെ നേരമാണ്. സന്തോഷവും, ആഹ്ളാദവും, സമാധാനവും, സ്നേഹവും എല്ലാവരിലേക്കും പകരുന്നു” എന്ന അടിക്കുറിപ്പിനൊപ്പം സോഷ്യൽ മീഡിയൽ പങ്കുവച്ച ഫോട്ടോയിൽ ആണ് ചാക്കോച്ചന്റേയും കുടുംബത്തിന്റെയും ക്രിസ്തുമസ് വിശേഷങ്ങൾ തുറന്നു കാട്ടുന്നത്.

മകൻ ഇസഹാക്കിനൊപ്പം കേക്കുണ്ടാക്കുന്നതും, വീട് മനോഹരമായി അലങ്കരിച്ചിരുക്കുന്നതുമെല്ലാം ദൃശ്യങ്ങളിൽ കാണാം. കുടുംബാംഗങ്ങൾക്കൊപ്പം ഏവർക്കും ക്രിസ്തുമസ് ആശംസകൾ നേർന്ന് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയും ഇതിനോടകം തന്നെ വൈറലായി മാറി കഴിഞ്ഞിട്ടുണ്ട്. എല്ലാ ആഘോഷങ്ങളുടെ ചിത്രങ്ങളും ആരാധകർക്കായി പങ്കുവയ്ക്കുന്ന താരം ഇത്തവണയും അതിന് മുടക്കം

കാണിച്ചിട്ടില്ല. ഒരേ ഡ്രസ്സിൽ മകന്റെ ഒപ്പം നിൽക്കുന്ന ചാക്കോച്ചൻ ആരാധകരുടെ ഹൃദയം കവർന്നിട്ടുണ്ട്. മൂന്നു തലമുറയെ ഒന്നിച്ച് കാണിച്ചു അമ്മയ്ക്കൊപ്പമുള്ള ചിത്രവും താരം ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്. ചുവപ്പ് ഡ്രസ്സിൽ അതീവ സുന്ദരിയായാണ് പ്രിയയും ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ‘ഗർർർ… ഓൾ റൈസ്, ദി കിംഗ് ഈസ് ഹിയർ’ ആണ് കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. കുഞ്ചാക്കോ ബോബനൊപ്പം സുരാജ് വെഞ്ഞാറമൂടും ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. പൃഥ്വിരാജ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ‘എസ്ര’ ഒരുക്കിയ ജയ് കെ ആണ് ‘ഗർർർ’ എന്ന ചിത്രവും സംവിധാനം ചെയ്യുന്നത്. അനഘ എൽ കെ, ശ്രുതി രാമചന്ദ്രൻ, രാജേഷ് മാധവൻ, ഷോബി തിലകൻ, ധനേഷ് ആനന്ദ് എന്നിവരും ചിത്രത്തിൽ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. 2024 ഫെബ്രുവരിയിൽ ചിത്രം റിലീസിനെത്തും