അമ്മയുടെയും മകന്റെയും സ്വപ്ന സാക്ഷാത്കാരം.!! ലോകം ചുറ്റാൻ ഇനി പുതിയ സാരഥി; വർഷങ്ങളായുള്ള ആഗ്രഹം ഇവിടെ എത്തിച്ചിരിക്കുന്നു.!! | Ammamon Gopa Kumar New Mahindra Thar

Ammamon Gopa Kumar New Mahindra Thar : ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബിലൂടെയും വലിയ പ്രേക്ഷക സമ്മതിയുള്ള താരമാണ് ഗോപകുമാർ. ഗോപകുമാർ ഒറ്റയ്ക്കല്ല തന്റെ പ്രിയപ്പെട്ട അമ്മയെയും കൂട്ടിയിട്ടാണ് പല വീഡിയോകളിലും പ്രത്യക്ഷപ്പെടാറുള്ളത്. ഇന്നിതാ യാത്ര പ്രേമികളായ അമ്മയുടെയും മകന്റെയും സ്വപ്നം സാക്ഷാത്കരിച്ചിക്കുകയാണ്. മഹീന്ദ്ര താർ ഇനത്തിൽപ്പെട്ട വാഹനമാണ് പണ്ടുമുതലേയുള്ള ഗോപകുമാറിന്റെ സ്വപ്ന വാഹനം. ഇന്നിപ്പോൾ ഇതാ ഈ സ്വപ്നം യാഥാർത്ഥ്യമാവുകയാണ്.

ഇതിന്റെ സന്തോഷത്തിൽ അമ്മയും മകനും പുതിയ വണ്ടിയും ഒന്നിച്ചുള്ള ഫോട്ടോ ഇൻസ്റ്റഗ്രാമിലൂടെ ഷെയർ ചെയ്തിരിക്കുകയാണ്. 100 k യ്ക്ക് മുകളിൽ ഫോളോവേഴ്സ് ഉള്ള വലിയ ഫാമിലിയാണ് ഇൻസ്റ്റഗ്രാമിൽ ഗോപകുമാറിനുള്ളത്. വീഡിയോ ക്രിയേറ്റർ കണ്ടന്റ് ക്രിയേറ്റർ എന്നീ നിലയങ്ങളിൽ അറിയപ്പെടുന്ന ഗോപകുമാർ വളരെ വലിയ യാത്ര പ്രേമിയാണ്. സാധാരണ ടൂവീലറിലൂടെയാണ് യാത്ര നടത്താറുള്ളത്. ഇന്നിപ്പോൾ ഇതാ സ്വന്തമായി ഒരു ജീപ്പും. അമ്മയോട് വലിയ അടുപ്പമുള്ള ഗോപകുമാറിന്റെ ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തിയും അമ്മ തന്നെ.