ലുലു വീട്ടിൽ കല്യാണം.!! ദുബായ് രാജാവിന്റെ വീട്ടിലെ കല്യാണത്തിന് അണിനിരന്ന് താര രാജാക്കന്മാർ; അത്യാഢംബര കല്യാണ വീഡിയോ വൈറൽ.!! | Lulu Group Chairman MA Yusuf Ali Brothers Daughters Marriage Highlights Malyalam

Lulu Group Chairman MA Yusuf Ali Brothers Daughters Marriage Highlights Malyalam : ബിസിനസ് രംഗത്ത് ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ അടിക്കടി മാധ്യമങ്ങളിൽ നിറയാറുണ്ട്. ഇപ്പോൾ യൂസഫലിയുടെ കുടുംബത്തിൽ നടന്ന ഏറ്റവും വലിയ ഒരാഘോഷത്തിന്റെ വാർത്തയാണ് സോഷ്യൽ മീഡിയയിൽ ഇടം നേടുന്നത്.

യൂസഫലിയുടെ സഹോദരനും ലുലു എക്സിക്യൂട്ടീവ് ഡയറക്ടറുമായ തൃശ്ശൂർ വീട്ടിൽ എം എ അഷ്റഫലിയുടെ മകൾ ഫഹീമയുടെ വിവാഹം കഴിഞ്ഞ വാർത്തയാണ് അത്. എം എ അഷ്റഫലിയുടെയും സീന അഷ്റഫലിയുടെയും മകൾ ഫഹിമയെ വിവാഹം കഴിച്ചിരിക്കുന്നത് കണ്ണൂർ എം എ റസിഡൻസ് മുസ്തഫ മുല്ലിക്കോട്ടിന്റെ റഷീദയുടെയും മകൻ മുബീനാണ് മുബിൻ്റെടെ പിതാവ് സിറാജ് ഇൻറർനാഷണൽ ഗ്രൂപ്പ് ദുബായിയുടെ ചെയർമാൻ കൂടിയാണ്. അബുദാബി എമിറേറ്റ്സ് പാലസിൽ നടന്ന ഗംഭീര ചടങ്ങിൽ സിനിമ, സീരിയൽ, രാഷ്ട്രീയ രംഗത്തുനിന്നുള്ള പ്രമുഖർ അടക്കം സാന്നിധ്യം അറിയിച്ചിരുന്നു.

യുഎഇ ക്യാബിനറ്റ് അംഗവും സഹിഷ്ണുത വകുപ്പ് മന്ത്രിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക്, യുഎഇ വിദേശകാര്യസഹമന്ത്രി, യുഎഇ ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി, അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ഡയറക്ടർ ബോർഡ് അംഗങ്ങൾ, സൗദി അറേബ്യയിലെ മൊത്തം ഗ്രൂപ്പ് ചെയർമാൻ എന്നിവർ അടങ്ങുന്ന വലിയ ഒരു ബിസിനസ് നിര തന്നെ ഫഹീമയുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയിരുന്നു.

ഇവർക്ക് പുറമേ മലയാള സിനിമ മേഖലയിൽ നിന്നുള്ള നിരവധി താരങ്ങളും ചടങ്ങിൽ സാന്നിധ്യം അറിയിച്ചു. മമ്മൂട്ടി, ഭാര്യ സുൽഫത്ത്, മോഹൻലാൽ, ഭാര്യ സുചിത്ര, ജയറാം, പാർവതി, കാളിദാസ് ജയറാം, മാളവിക ജയറാം, ദിലീപ്, കാവ്യാമാധവൻ, കുഞ്ചാക്കോ ബോബൻ, പ്രിയ, ജയസൂര്യ, സരിത, ആസിഫ് അലി, സമ, ടോവിനോ തോമസ്, ജോജു ജോർജ്, ആൻസ് ജോസഫ്, അപർണ ബാലമുരളി, മിയ, രമേശ് പിഷാരടി എന്നിവരുടെ സാന്നിധ്യം ചടങ്ങിൽ എടുത്തു പറയേണ്ടത് തന്നെയാണ്. എല്ലാ അതിഥികളെയും യൂസഫലി തന്നെയാണ് ചടങ്ങിലേക്ക് സ്വാഗതം ചെയ്തത്.