സുരേഷേട്ടന്റെ ഭാഗ്യമോൾക്ക് കല്യാണം.!! ഭാരതത്തിൻ്റെ പ്രധാനമന്ത്രിയിൽ നിന്നും ക്ഷണം ആരംഭിച്ച് സൂപ്പർസ്റ്റാർ കുടുംബം; താരപുത്രിക്ക് മോദിജി വിവാഹ സമ്മാനം കണ്ടോ.!? | Suresh Gopi Invites Narendra Modi To Daughter Bhagya Suresh Wedding

Suresh Gopi Invites Narendra Modi To Daughter Bhagya Suresh Wedding : സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് ഗോപിയുടെ വിവാഹ നിശ്ചയം കഴിഞ്ഞത് കഴിഞ്ഞ ജൂലൈയിലായിരുന്നു. സുരേഷ്ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു നിശ്ചയം കഴിഞ്ഞത്.

ബിസിനസുകാരനായ ശ്രേയസ് മോഹനാണ് ഭാഗ്യയെ വിവാഹം കഴിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് ജനുവരി 17നാണ് ഭാഗ്യയുടെയും ശ്രേയസിൻ്റെയും വിവാഹം നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിക്കുന്ന വാർത്തയാണ് സുരേഷ് ഗോപി താരത്തിൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരിക്കുന്നത്.

ഭാര്യ രാധികയ്ക്കും മകൾ ഭാഗ്യയ്ക്കുമൊപ്പം താമരയുടെ ആകൃതിയിലുള്ള ആറന്മുള കണ്ണാടി സമ്മാനിക്കുന്നതാണ് ചിത്രത്തിലുള്ളത്.’Modi the family man. PARIVAROM ki NETA’ എന്ന തലക്കൊട്ടോടെയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. കൂടാതെ താരത്തിൻ്റെ ഫെയ്സ്ബുക്ക് സ്റ്റോറിയിൽ മകളുടെ വിവാഹ കത്ത് പ്രധാനമന്ത്രിക്ക് കൈമാറുന്ന ചിത്രവും കാണാം.