ഇത്രയും സോഫ്റ്റ്‌ ആയ അപ്പം ഉണ്ടാക്കി നോക്കിയിട്ടുണ്ടോ…. പെട്ടന്ന് തന്നെ ഉണ്ടാക്കി നോക്കൂ കിടിലൻ ടേസ്റ്റ് ആണ് !!

soft appam recipe: വലിയ അപ്പം അല്ലെ നമ്മൾ പൊതുവെ ഉണ്ടാകാർ. എന്നാൽ ഇനി ക്യൂട്ട് ആയ സോഫ്റ്റ്‌ കുഞ്ഞി അപ്പങ്ങൾ ഉണ്ടാക്കി എടുക്കാം. ഇങ്ങനെ കാണുമ്പോൾ കുട്ടികളും ഇഷ്ടത്തോടെ കഴിച്ചോളും. ഇത് ഉണ്ടാക്കി എടുക്കണോ കുറഞ്ഞ സമയവും മതി. ബാറ്റർ ഉണ്ടാക്കി 15 മിനിറ്റ് റസ്റ്റ്‌ ചെയ്യാൻ വെച്ചാൽ മതി. പിഞ്ഞേ ഇനി എന്താ താമസം. എത്രയും പെട്ടന് നിങ്ങളും ഉണ്ടാക്കി നോക്കു. ഈ ഒരു അപ്പം എല്ലാ കറിയുടെയും കൂടെ സൂപ്പർ ആയിരിക്കും. പ്രേതേകിച് നോൺ വെജ് കറികൾ.

ചേരുവകൾ

  • അരിപൊടി – 1 കപ്പ്
  • ചോർ – 1/2 കപ്പ്
  • തേങ്ങ ചിരകിയത് – 3/4 കപ്പ്
  • യീസ്റ്റ് – 1/2 ടീ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്

ബാറ്റർ ഉണ്ടാക്കാനായി ഒരു മിക്സിയുടെ ജാറിലേക്ക് അരി പൊടി ഇട്ടു കൊടുക്കുക. അരി പൊടിയുടെ പകുതി അളവിൽ ചോറ് ചേർത്തു കൊടുക്കുക. കൂടെ തന്നെ തേങ്ങ ചിരകിയത് ഈസ്റ്റ് എന്നിവ ചേർത്ത് കൊടുത്ത് ആവശ്യത്തിന് വെള്ളവും ഒഴിച്ച് നല്ല പേസ്റ്റ് രൂപത്തിൽ അരച് എടുക്കുക. ഇനി ഇതിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് കൂടി ചേർത്ത് 15 മിനിറ്റ് അടച്ചു റസ്റ്റ് ചെയ്യാൻ വയ്ക്കുക.

soft appam recipe

15 മിനിറ്റിനു ശേഷം നമുക്കിത് ചുട്ട് എടുക്കാവുന്നതാണ്. അപ്പം ചുട്ട് എടുക്കാനായി കുഴി അപ്പ ചട്ടി അടുപ്പിൽ വച്ച് ചൂടായ ശേഷം ബാറ്റർ ഓരോ കുഴയിലേക്കും മുക്കാൽ ഭാഗം വരെ ഒഴിച്ച് കൊടുക്കുക. ഇനി ഇത് അടച്ചു വെച്ച് 15 മിനിറ്റ് വരെ വേവിക്കുക. തീ നന്നായി കുറച്ചു വെക്കാൻ ശ്രദ്ധിക്കുക. 15 മിനിറ്റിനു ശേഷം നമുക്കിത് ചട്ടിയിൽ നിന്ന് പ്ലേറ്റിലേക്ക് മാറ്റം.